Recent Posts

Breaking News

Latest News

തിരുവനന്തപുരം നെടുമങ്ങാട് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. നെടുമങ്ങാട് സ്വദേശി ഷീജയാണ് മരിച്ചത്. ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവ് സതീശന്‍ നായര്‍ അപകടനില തരണം ചെയ്തു. ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവമുണ്ടായത്. തലേദിവസം വൈകിട്ട് ഷീജയും സതീശനും തമ്മില്‍ വഴക്കുണ്ടായിരുന്നു. ശേഷം പ്രശ്‌നം പൊലീസ് സ്റ്റേഷനിലെത്തുകയും ഇന്നലെ ഇരുവരോടും സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായുണ്ടായ പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

കൊലപാതകം നടക്കുമ്പോള്‍ ഷീജയും സതീശനും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു . വെട്ടുകത്തി ഉപയോഗിച്ച് ഷീജയെ വെട്ടിയ ശേഷം സതീശന്‍ കൈ ഞരമ്പ് മുറിക്കുകയായിരുന്നു. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഷീജ മരിക്കുകയായിരുന്നു.

The post ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/33406h3
via IFTTT

No comments