Recent Posts

Breaking News

Latest News

മട്ടന്നൂർ: നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ബിജു ഏളക്കുഴി തില്ലങ്കേരിപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി. തില്ലങ്കേരി പഞ്ചായത്തിലെ കാർക്കോട് ബിജെപി മണ്ഡലം പ്രസിഡൻ്റ് രാജൻ പുതുക്കുടി ഉദ്ഘാടനം ചെയ്തു.

തലച്ചങ്ങാട്, മച്ചൂർമല, പുള്ളിപ്പൊയിൽ, പളള്യം, വട്ടപ്പറമ്പ്, പഞ്ചായത്ത്, കുണ്ടേരിഞ്ഞാൽ, പെരിങ്ങാനം, കാവുംപടി, വഞ്ഞേരി, കണ്ണിരട്ടി, വേങ്ങരച്ചാൽ, തില്ലങ്കേരിടൗൺ, വാഴക്കാൽ, ചാളപ്പറമ്പ്, തെക്കംപൊയിൽ, പൂമരം, തുടങ്ങിയ കേന്ദ്രങ്ങളിൽ പര്യടനം നടത്തി പടിക്കച്ചാലിൽ സമാപിച്ചു. ബാൻ്റ്മേളത്തിൻ്റേയും നിരവധി വാഹനങ്ങളുടേയും അകമ്പടിയോടെ തുറന്ന വാഹനത്തിലാണ് സ്ഥാനാർത്ഥിയുടെ പര്യടനം.

ഇനിയുള്ള ദിവസങ്ങളിൽ പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിക്കുന്നതിനാണ് പ്രാധാന്യം കൊടുക്കുന്നത്. മികച്ച പ്രതികരണമാണ് സ്വീകരണകേന്ദ്രങ്ങളിൽ നിന്നെല്ലാം ലഭിക്കുന്നത്. ഈ തവണത്തെ തിരഞ്ഞെടുപ്പ് മട്ടന്നൂരിൻ്റെ രാഷ്ട്രീയചരിത്രം മാറ്റിക്കുറിക്കുന്നതായിരിക്കുമെന്നും തില്ലങ്കേരിയിൽ വോട്ടർമാരെ നേരിൽകാണുന്നതിനിടെ സ്ഥാനാർത്ഥി ബിജു ഏളക്കുഴി പറഞ്ഞു.

നാരായണൻ കൊമ്പിലത്ത്, രതീശൻ ആമ്പിലാട്, സജു കിളിയങ്ങാട്, സുനിൽ കുമാർ, എൻ ജനാർദ്ദനൻ മാസ്റ്റർ, രാഹുൽ ഏളക്കുഴി, റീനാ മനോഹരൻ, പ്രജിത്ത് പി, പി എസ് പ്രകാശൻ, വിഷ്ണു തില്ലങ്കേരി, ആനന്ദവല്ലി, മനോജ് പടിക്കച്ചാൽ, സനിൽ സത്യൻ ,വിജേഷ് കെപി, രെശാന്ത് വട്ടപ്പറമ്പ്, നിധീശ്, സജേഷ് എം, ഗിരീശ് കുണ്ടരിഞ്ഞാൽ തുടങ്ങിയവർ അനുഗമിച്ചു.

The post മട്ടന്നൂരിൽ പ്രചാരണം ശക്തമാക്കി എൻ.ഡി.എ സ്ഥാനാർത്ഥി ബിജു എളക്കുഴി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/39z0k3l
via IFTTT

No comments