Recent Posts

Breaking News

Latest News

പശ്ചിമ ബംഗാളില്‍ മമത സര്‍ക്കാര്‍ ഭരണം തുടരുമെന്ന് എ.ബി.പി ന്യൂസ് സര്‍വേ. പശ്ചിമ ബംഗാളിന് പുറമെ പുതുച്ചേരിയിലും അസമിലും ബിജെപിക്ക് വന്‍ നേട്ടമുണ്ടാകുമെന്നും സര്‍വെ പ്രവചിക്കുന്നു. തമിഴ്‌നാട്ടില്‍ ഡി.എം.കെ മുന്നണി അധികാരത്തിലേറും.

പശ്ചിമ ബംഗാളില്‍ മമതാ സര്‍ക്കാര്‍ ഭരണം നിലനിര്‍ത്തുമെന്ന് സര്‍വേ പറയുന്നുണ്ടെങ്കിലും ബി.ജെ.പി മുഖ്യ പ്രതിപക്ഷമാകും. തൃണമൂല്‍ 148 മുതല്‍ 164 വരെ സീറ്റുകള്‍ നേടും. എന്നാല്‍ 2016 ല്‍ മൂന്ന് സീറ്റ് മാത്രം നേടിയിരുന്ന ബി.ജെ.പി 92 മുതല്‍ 108 സീറ്റുകള്‍ വരെ നേടും. കഴിഞ്ഞ തവണ 76 സീറ്റ് നേടിയ കോണ്‍ഗ്രസ് ഇടത് സഖ്യത്തിന് 31 മുതല്‍ 39 സീറ്റുകളില്‍ ഒതുങ്ങുമെന്നും എ.ബി.പി സി വോട്ടര്‍ അഭിപ്രായ സര്‍വേ പ്രവചിക്കുന്നു.

തമിഴ്‌നാട്ടില്‍ മാത്രമാണ് കോണ്‍ഗ്രസിന് നേട്ടമുണ്ടാവുക. ഡി.എം.കെ കോണ്‍ഗ്രസ് സഖ്യം തൂത്തുവാരും. 162 സീറ്റു വരെ സഖ്യത്തിന് ലഭിച്ചേക്കാം. അതേസമയം മറ്റ് മൂന്ന് സംസ്ഥാനങ്ങളിലും ബി.ജെ.പി വന്‍ മുന്നേറ്റമുണ്ടാക്കുമെന്നാണ് സര്‍വ്വെ പറയുന്നത്

അസമില്‍ ബി.ജെ.പി ഭരണം നിലനിര്‍ത്തും. പുതുച്ചേരിയില്‍ എ.ഐ.എ.ഡി.എം.കെ സഖ്യം അധികാരം പിടിക്കുമെന്നും സര്‍വേ ഫലം പറയുന്നു. പുതുച്ചേരിയില്‍ അട്ടിമറി വിജയമാണ് പ്രവചിച്ചിരിക്കുന്നത്. 21 സീറ്റ് വരെ സഖ്യം നേടും. കോണ്‍ഗ്രസ് 8 മുതല്‍ 12 സീറ്റുകളില്‍ ഒതുങ്ങും. മറ്റുള്ളവര്‍ക്ക് 3 സീറ്റും. അസമില്‍ ബി.ജെ.പിക്ക് ഭരണത്തുടര്‍ച്ചയും സര്‍വെ പ്രവചിച്ചു. കോണ്‍ഗ്രസ് പ്രതിപക്ഷത്ത് തുടരും. മറ്റുള്ളവര്‍ക്ക് 10 സീറ്റ് വരെ ലഭിച്ചേക്കും.

കേരളത്തില്‍ ഇടതുപക്ഷത്തിന് ഭരണത്തുടര്‍ച്ചയെന്നാണ് സര്‍വെ പ്രവചനം. എല്‍.ഡി.എഫ് 83 മുതല്‍ 91 സീറ്റുകള്‍ വരെ നേടുമെന്നാണ് അഭിപ്രായ സര്‍വെ പറയുന്നു. 47 മുതല്‍ 55 സീറ്റുവരെ യു.ഡി.എഫിന് ലഭിക്കും. ബി.ജെ.പി കാര്യമായ നേട്ടമുണ്ടാക്കില്ല.

The post പശ്ചിമ ബംഗാളില്‍ മമത സര്‍ക്കാര്‍ ഭരണം തുടരുമെന്ന് എ.ബി.പി ന്യൂസ് സര്‍വേ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3rejYs4
via IFTTT

No comments