Recent Posts

Breaking News

Latest News

തൃശൂർ : ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹായമായി സഹകരണ വകുപ്പിന്റെ ആംബുലന്‍സുകളും.

സഹകരണ വകുപ്പിനു കീഴിലുള്ള 24 ആംബുലന്‍സുകള്‍ ഡ്രൈവറടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനള്‍ക്കായി വിന്യസിച്ചു കഴിഞ്ഞു.

സര്‍വീസ് സഹകരണ ബാങ്കുകളുടെ കീഴില്‍ വരുന്ന ആംബുലന്‍സുകളാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങുന്നത്.

ട്രീറ്റ്‌മെന്റ് സെന്ററുകളുമായി ബന്ധിപ്പിച്ച് രോഗികളെ മാറ്റുന്നതിനും കോവിഡ് പരിശോധനക്ക് ആവശ്യമായ സ്രവം ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുമാണ് സഹകരണ വകുപ്പ് ആംബുലന്‍സുകള്‍ സേവനം ആരംഭിച്ചത്.

2020 ജൂലൈ മുതല്‍ നാലു ലക്ഷം രൂപ ചിലവ് വഹിച്ചാണ് ഓരോ സഹകരണ ബാങ്കുകളും ജില്ലയ്ക്ക് വേണ്ടി ആംബുലന്‍സുകള്‍ വിട്ട് നല്‍കിയത്.

കോവിഡ് 19 ന്റെ രണ്ടാംഘട്ട നിയന്ത്രണ പരിപാടികളുമായി ബന്ധപ്പെട്ട് പോസിറ്റീവ് കേസുകള്‍ ജൂലൈ,ആഗസ്റ്റ് മാസങ്ങളില്‍ കൂടിവരികയും കോവിഡ് ബാധിച്ചവരെ വീടുകളില്‍നിന്ന് ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് മാറ്റുന്നതിന് വലിയ പ്രയാസം അനുഭവപ്പെടുകയും ചെയ്തിരുന്നു.

ജില്ലയ്ക്ക് ഈ സമയത്ത് ലഭ്യമായ 32 എണ്ണത്തില്‍ വരുന്ന 108 ആംബുലന്‍സുകളില്‍ രണ്ടെണ്ണം ആദിവാസി മേഖലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി.

ബാക്കി 30 ആംബുലന്‍സ് ഉപയോഗിച്ചാണ് ദിവസേന റിപ്പോര്‍ട്ട് ചെയ്യുന്ന പോസിറ്റീവ് കേസുകള്‍ക്ക് വേണ്ട സേവനങ്ങള്‍ ഉറപ്പാക്കിയിരുന്നത്.

24 മണിക്കൂര്‍ സേവനം നല്‍കുന്ന ആംബുലന്‍സുകള്‍ സഹകരണ വകുപ്പ് വിട്ട് നല്‍കിയത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമായി മാറുകയായിരുന്നു.

The post തൃശ്ശൂരിൽ കോവിഡ് പ്രതിരോധത്തിന് സഹകരണ വകുപ്പിന്റെ ആംബുലന്‍സുകളും first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3aRvXGu
via IFTTT

No comments