Recent Posts

Breaking News

Latest News

കോഴിക്കോട് ജില്ലയില്‍ ബിഡിജെഎസ് മത്സരിച്ച സീറ്റുകള്‍ ഏറ്റെടുക്കാന്‍ ഒരുങ്ങി ബിജെപി. പാര്‍ട്ടിയുടെ എ ക്ലാസ് പട്ടികയിലുള്ള കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ ഇത്തവണ ബിജെപി മത്സരിക്കാനാണ് തീരുമാനം. ബിഡിജെഎസ് സൗത്ത് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിജെപിയുടെ നീക്കം
2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത്ത്, തിരുവമ്പാടി, പേരാമ്പ്ര മണ്ഡലങ്ങളിലായിരുന്നു ബിഡിജെഎസ് മത്സരിച്ചത്. പേരാമ്പ്രയില്‍ 8561 വോട്ടും തിരുവമ്പാടിയില്‍ 8749 വോട്ടും മാത്രമാണ് ലഭിച്ചതെങ്കില്‍ കോഴിക്കോട് സൗത്തില്‍ 19146 വോട്ട് നേടാന്‍ ബിഡിജെഎസിന് സാധിച്ചു. അന്ന് മത്സരിച്ച സതീഷ് കുറ്റില്‍ തന്നെ ഈ തവണയും സൗത്തില്‍ സ്ഥാനാര്‍ഥിയായി ഇറങ്ങുമെന്നായിരുന്നു ബിഡിജെഎസ് നേരത്തെ പ്രഖ്യാപിച്ചത്. ഏകപക്ഷീയമായ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ബിജെപിയെ ചൊടിപ്പിച്ചിട്ടുണ്ട്. ബി ജെ പിയുടെ എ ക്ലാസ് പട്ടികയിലുള്ള മണ്ഡലങ്ങളില്‍ ബിജെപി തന്നെ മത്സരിക്കണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്.

കോഴിക്കോട് സൗത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് വികെ സജീവന്‍, സംസ്ഥാന സെക്രട്ടറി പി രഘുനാഥ് എന്നിവരുടെ പേരുകളാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. കഴിഞ്ഞ തവണ ബിഡിജെഎസിന് നല്‍കിയ പേരാമ്പ്ര മണ്ഡലം ബിജെപി ഏറ്റെടുത്ത് പകരം വടകര മണ്ഡലം നല്‍കിയേക്കും. ജില്ലയിലെ ബിജെപി സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട അവസാന ഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

The post ബിഡിജെഎസിന് നല്‍കിയ ചില സീറ്റുകള്‍ തിരിച്ചെടുക്കാന്‍ ബിജെപി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3c2LDpV
via IFTTT

No comments