Recent Posts

Breaking News

Latest News

വയനാട്: പ്രദേശിക വികാരം കോൺഗ്രസ് സംസ്ഥാന നേതൃത്വം പരിഗണിക്കുന്നില്ല എന്ന് അനിൽകുമാർ പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി അവഗണന തുടരുകയാണ്. മുല്ലീം ലീഗ് നേതാവും ജില്ലാ പഞ്ചായത്തംഗവുമായ എ .ദേവകിയും കഴിഞ്ഞ ദിവസം എൽ. ജെ ഡി.യിൽ ചേർന്നിരുന്നു.

ഇടത് മുന്നണിയിൽ ലോക് താന്ത്രിക് ജനതാദളിന് അവകാശപ്പെട്ട സീറ്റാണ് കൽപ്പറ്റ .നിലവിൽ സി.പി.എമ്മിലെ സി- കെ. ശശീന്ദ്രനാണ് എം.എൽ.എ, .സീറ്റ് എൽ.ജെ.ഡി ക്കാകുമ്പോൾ അനിൽകുമാറും സ്ഥാനാർത്ഥിയാകാൻ സാധ്യതയുണ്ട്.

കോൺഗ്രസ് നേതാവും ദീർഘകാലം ഐ. എൻ.ടി.യു.സി സംസ്ഥാന നേതാവുമായിരുന്ന പി.കെ. ഗോപാലൻ്റെ മകനാണ് പി.കെ. അനിൽകുമാർ ‘കഴിഞ്ഞ ടേമിൽ വയനാട് ജില്ലാ പഞ്ചായത്തംഗവും അതിന് മുമ്പ് കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്നു.

ഇത്തവണ ജില്ലാ പഞ്ചായത്തിൽ പൊഴുതന ഡിവിഷനിൽ മത്സരിക്കാൻ തയ്യാറായിരുന്നെങ്കിലും സീറ്റ് ലഭിക്കാത്തതിനാൽ അന്ന് മുതൽ പാർട്ടിയുമായി അഭിപ്രായ വ്യത്യാസത്തിലായിരുന്നു.

പൊഴുതന ഡിവിഷനിൽ യു.ഡി.എഫ്. പരാജയപ്പെട്ടതിനാൽ തുല്യ നിലയിൽ എത്തുകയും നറുക്കെടുപ്പിലൂടെ ജില്ലാ പഞ്ചായത്ത് ഭരണം യു, സി.എഫിന് ലഭിക്കുകയുമാണ് ഉണ്ടായത്. കഴിഞ്ഞ ആഴ്ച രാഹുൽ ഗാന്ധി എം.പി. മുട്ടിലിൽ നടത്തിയ ട്രാക്ടർ റാലിയിൽ അനിൽ കുമാർ പങ്കെടുത്തിരുന്നു.

The post ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറിയും വയനാട് ഡിസിസി സെക്രട്ടറിയുമായ പി കെ അനിൽകുമാർ പാർട്ടിയിൽ നിന്നും രാജി വെച്ചു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2O6lH42
via IFTTT

No comments