Recent Posts

Breaking News

Latest News

ബോളിവുഡ് നടി എമ്മ വാട്‌സണ്‍ അഭിനയം മതിയാക്കുന്നു എന്ന വാര്‍ത്തകളോട് പ്രതികരിച്ച് താരത്തിന്റെ മാനേജര്‍ ജേസണ്‍ വെയിന്‍ബെര്‍ഗ്. എമ്മയുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ നിര്‍ജീവമാകുമെന്നും കരിയര്‍ അങ്ങനെയാവില്ലെന്നുമാണ് മാനേജറുടെ പ്രതികരണം. കഴിഞ്ഞ ദിവസമാണ് എമ്മ അഭിനയം നിര്‍ത്തുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
പ്രതിശ്രുതവരന്‍ ലിയോ റോബിന്‍ടണൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് താരം സിനിമാ അഭിനയം മതിയാക്കിയത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇനി പുതിയ റോളുകളൊന്നും സ്വീകരിക്കുന്നില്ല എന്ന് എമ്മ പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു.

ഹാരി പോട്ടര്‍ സിനിമാ പരമ്പരയിലൂടെ ബാലനടിയായി അഭിനയം തുടങ്ങിയ ആളാണ് 30 വയസ്സുകാരിയായ എമ്മ. ദി പെര്‍ക്‌സ് ഓഫ് ബീയിങ് വാള്‍ഫ്‌ലവര്‍, നോവാഹ്, ബ്യൂട്ടി ആന്‍ഡ് ദി ബീസ്റ്റ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ എമ്മ അഭിനയിച്ചിട്ടുണ്ട്. ഗ്രെറ്റ ഗെര്‍വിഗ് സംവിധാനം ചെയ്ത ലിറ്റില്‍ വുമണ്‍ എന്ന ചിത്രത്തിലാണ് എമ്മ അവസാനമായി അഭിനയിച്ചത്. ഒരു ആക്ടിവിസ്റ്റ് കൂടിയായിരുന്ന എമ്മ 2014ല്‍ യുഎന്‍ വിമന്‍ ഗുഡ്‌വില്‍ അംബാസിഡര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

The post ബോളിവുഡ് നടി എമ്മ വാട്‌സണ്‍ അഭിനയം നിര്‍ത്തിയെന്ന വാര്‍ത്തയോട് പ്രതികരിച്ച് മാനേജര്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3dS6iPY
via IFTTT

No comments