Recent Posts

Breaking News

Latest News

കൊവിഡ് മഹാമാരിക്ക് പിന്നാലെ രാജ്യം ഇതുവരെ അഭിമുഖീകരിക്കാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. ഇതിന് ശേഷം ആദ്യം പ്രഖ്യാപിക്കുന്ന ബജറ്റ് എന്നതിലുപരി മറ്റ് ചില കൗതുകം നിറഞ്ഞ പ്രത്യേകതകളുമുണ്ട് ഇത്തവണത്തെ കേന്ദ്ര ബജറ്റിന്.

ചരിത്രത്തിലാദ്യമായി പ്രിന്റ് ചെയ്ത പേപ്പറില്ലാതെയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ബജറ്റ് പേപ്പറിൽ അച്ചടിച്ച് വിതരണം ചെയ്യാതെ കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്ത സോഫ്റ്റ് കോപ്പിയായാണ് ഇത്തവണ വിതരണം ചെയ്യുക. കൊവിഡ് സാഹചര്യം മുൻനിർത്തിയാണ് നടപടി.

ചുവന്ന പട്ടില്‍ പൊതിഞ്ഞ ഇന്ത്യന്‍ നിര്‍മ്മിത ടാബുമായാണ് ധനമന്ത്രി ഇത്തവണ ബജറ്റ് അവതരണത്തിന് എത്തുന്നത്. ബജറ്റ് കടലാസുരഹിതമാക്കി കൊണ്ടുള്ള പ്രഖ്യാപനത്തിന് പിന്നാലെയാണ് ബജറ്റ് ഡിജിറ്റലാക്കി, ബജറ്റവതരണത്തിന് ടാബുമായി ധനമന്ത്രി ലോക്‍സഭയിലേക്ക് എത്തുന്നത്.

കഴിഞ്ഞ വർഷം ബാഹി ഖാട്ട അഥവാ തുകൽ സഞ്ചിയിൽ ബജറ്റ് കൊണ്ടുവന്ന് ധനമന്ത്രി നിർമലാ സീതാരാമൻ കൗതുകം സൃഷ്ടിച്ചിരുന്നു. കൊളോണിയൽ കാലം മുതൽ ബ്രീഫ്കേസിലാണ് ബജറ്റ് പേപ്പറുകൾ കൊണ്ടുവന്നിരുന്നത്. ഈ രീതിയ്ക്കാണ് നിർമലാ സീതാരാമൻ പൊളിച്ചെഴുത്ത് നൽകിയിരിക്കുന്നത്.

രാവിലെ തന്നെ കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറിനൊപ്പം നിര്‍മ്മല സീതാരാമന്‍ ബജറ്റവതരണത്തിനായി ധനമന്ത്രായത്തിലെത്തിയിട്ടുണ്ട്. 11 മണിക്കാണ് ബജറ്റ്.

The post ‘ഇത് ചരിത്രത്തിലാദ്യം’ ; ഇത്തവണ പേപ്പർ രഹിത ബജറ്റ്, ചുവന്ന പട്ടില്‍ പൊതിഞ്ഞ.. first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3j2HkOp
via IFTTT

No comments