Recent Posts

Breaking News

Latest News

മലപ്പുറം: കാലാവധി പൂര്‍ത്തിയാകാറായ ഇടതു ഭരണത്തില്‍ മറ്റെല്ലാ മേഖലയിലുമെന്നപോലെ തൊഴില്‍ മേഖലയിലും വന്‍ തകര്‍ച്ചയാണ് നേരിട്ടതെന്ന് എസ് ടി യു ദേശീയ പ്രസിഡന്റ് എം റഹ്്മത്തുള്ള പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങള്‍ വലിയ നഷ്ടത്തിലും തകര്‍ച്ചയിലുമാണ്. പൂട്ടികിടക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നുപോലും തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ ഇടതു ഭരണത്തിന് സധിച്ചിട്ടില്ല.

പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളില്‍ തൊഴിലാളികള്‍ക്ക് വര്‍ഷങ്ങളായ പല സ്ഥാപനങ്ങളും ശമ്പളം നല്‍കുന്നില്ല. സേവന വേത കരാറുകള്‍ ഇതുവരെ പുതുക്കിയിട്ടുമില്ല. വാഗ്്ദാനങ്ങള്‍ കഴിഞ്ഞ ഭരണത്തില്‍ തെരഞ്ഞെടുപ്പ് കാലത്ത് എല്‍ ഡി എഫ് നല്‍കിയിട്ടുള്ള വാദ്ഗാനങ്ങള്‍ ഒന്നു പോലും പാലിക്കാന്‍ സാധിക്കാത്തതു കൊണ്ടാണ് ഈ ബജറ്റിലും അതിന്റെ ആവര്‍ത്തനമുണ്ടായത്. ഈ ആവര്‍ത്തനം യഥാര്‍ത്ഥത്തില്‍ ഒരു കുറ്റസമ്മതമാണെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം സ്പിന്നിംഗ് മില്‍ എംപ്ലോയീസ് യൂണിയന്‍ (എസ്ടിയു) 40-ാം വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പി. ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജനുവരി 29 മുതല്‍ ഫെബ്രുവരി 10 വരെ കേരളത്തില്‍ എല്ലാ ജില്ലകളിലും സമര സംഗമങ്ങള്‍ നടത്താന്‍ സ്വതന്ത്ര തൊഴിലാളി യൂണിയന്‍ തീരുമാനിച്ചിട്ടുണ്ട്.

ഫെബ്രുവരി 1 ന് മലപ്പുറത്ത് നടക്കുന്നസമര സംഗമം വന്‍ വിജയമാക്കാന്‍ ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. പി സെയ്തലവി അധ്യക്ഷത വഹിച്ചു. എസ്ടിയു അഖിലേന്ത്യ സെക്രട്ടറി ആതവനാട് മുഹമ്മദ് കുട്ടി, ടെക്‌സ്റ്റെല്‍ ഫെഡറേഷന്‍ സംസ്ഥാന ജന സെക്രട്ടറി സിദ്ധീഖാ താനൂര്‍, എസ് ടി യു മലപ്പുറം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സി എച്ച് യൂസഫ്, മലപ്പുറം മണ്ഡലം കമ്മിറ്റി ട്രഷറര്‍ ഈസ്റ്റേണ്‍ സലീം സംസാരിച്ചു.

The post ഇടതു ഭരണത്തില്‍ തൊഴില്‍ മേഖല വന്‍ തകര്‍ച്ചയെ നേരിട്ടു : അഡ്വ. എം. റഹ്മത്തുള്ള first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3ox4ygC
via IFTTT

No comments