Recent Posts

Breaking News

Latest News

കായിക മത്സരങ്ങള്‍ നടക്കുന്ന സ്റ്റേഡിയങ്ങളില്‍ 50 ശതമാനം കാണികളെ അനുവദിച്ച് തമിഴ്‌നാട്. ഇതോടെ, ഇന്ത്യഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ കാണികളെ പ്രവേശിപ്പിക്കാനാണ് സാധ്യത തെളിഞ്ഞിരിക്കുന്നത്. ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് ആദ്യ രണ്ട് മത്സരങ്ങള്‍.
ഫെബ്രുവരി അഞ്ചിനും 13നുമാണ് ഇംഗ്ലണ്ടിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍.
ഓസ്‌ട്രേലിയക്കെതിരായ അവസാന മൂന്ന് ടെസ്റ്റുകള്‍ പറ്റേണിറ്റി അവധിയിലായിരുന്ന ക്യാപ്റ്റന്‍ വിരാട് കോലി ഇന്ത്യന്‍ ടീമില്‍ തിരികെ എത്തി. ഇതോടെ സ്റ്റാന്‍ഡ് ബൈ ക്യാപ്റ്റനായിരുന്ന അജിങ്ക്യ രഹാനെ വൈസ് ക്യാപ്റ്റന്‍ റോളിലേക്ക് മാറി. ഓസീസിനെതിരെ അരങ്ങേറിയ തമിഴ്‌നാട് പേസര്‍ ടി നടരാജന് സ്ഥാനം നഷ്ടമായി. ഓസ്‌ട്രേലിയക്കെതിരെ കളിച്ച നവദീപ് സെയ്‌നി, പൃഥ്വി ഷാ എന്നിവരും ടീമില്‍ ഇടം നേടിയില്ല. ഹര്‍ദ്ദിക് പാണ്ഡ്യ ടീമില്‍ തിരികെ എത്തി. അക്‌സര്‍ പട്ടേലാണ് ടീമിലെ പുതുമുഖം.

The post സ്റ്റേഡിയത്തില്‍ 50 ശതമാനം കാണികളെ അനുവദിച്ച് തമിഴ്‌നാട് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3tejNP1
via IFTTT

No comments