Recent Posts

Breaking News

Latest News

കോവിഡ് മഹാമാരി റഷ്യയിലെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് കുറച്ചതായി കണക്കുകള്‍. കഴിഞ്ഞ 15 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്തവണ രേഖപ്പെടുത്തിയത്. ലണ്ടനിലും പോളണ്ടിലുമെല്ലാം ജനസംഖ്യയിലെ വളര്‍ച്ചാ നിരക്ക് കുറഞ്ഞു.

2020 ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ മരണനിരക്കില്‍ 13 ശതമാനത്തിന്റെ വര്‍ധനയാണ് റഷ്യയില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രണ്ട് ലക്ഷത്തി മുപ്പതിനായിരത്തോളം അധികം മരണം. കോവിഡ് കാരണം 72,000ത്തിലേറെ പേര്‍ മരിച്ചു. ഇതാണ് ജനസംഖ്യാ വളര്‍ച്ചാ നിരക്കില്‍ പ്രതിഫലിച്ചത്. 2019മായി തട്ടിച്ചുനോക്കുമ്പോള്‍ ജനസംഖ്യാ വളര്‍ച്ചാ നിരക്കില്‍ 5 ലക്ഷത്തിന്റെ കുറവ്. ജനനനിരക്ക് കുറയുന്നതും അഭ്യസ്ഥവിദ്യരായ യുവാക്കള്‍ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്നതും മറ്റൊരു കാരണമായി വിദഗ്ധര്‍ പറയുന്നു. പതിനാലരക്കോടിയാണ് റഷ്യയിലെ ജനസംഖ്യ. പോളണ്ടില്‍ രണ്ടാം ലോകമഹായുദ്ധകാലത്തിന് സമാനമാണ് സാഹചര്യം.

2019ല്‍ 30,000 ആളുകളാണ് മരിച്ചതെങ്കില്‍ 2020ല്‍ അത് ഇരട്ടിയായി. ലണ്ടനില്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടയിലെ കുറഞ്ഞ ജനസംഖ്യാ വളര്‍ച്ചാനിരക്കാണ് ഇത്തവണ. കോവിഡിനൊപ്പം ബ്രെക്‌സിറ്റും കാരണമായെന്ന് കണക്കുകള്‍ പറയുന്നു. കഴിഞ്ഞ 14 മാസത്തിനിടെ ഏഴ് ലക്ഷത്തോളം ആളുകളാണ് ലണ്ടന്‍ നഗരം വിട്ടത്.

The post കോവിഡ് ; ജനസംഖ്യാ വളര്‍ച്ചാ നിരക്കു കുറഞ്ഞു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2L5XMAS
via IFTTT

No comments