Recent Posts

Breaking News

Latest News

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ ജേതാക്കളുടെ കയ്യില്‍ നേരിട്ട് കൊടുക്കാതെ മേശപ്പുറത്തു നിന്നും എടുത്തുകൊള്ളാന്‍ ആവശ്യപ്പെട്ട സര്‍ക്കാരിന്റെ നടപടിക്ക് വലിയ വിമര്‍ശനമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരടക്കം സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

പുരസ്‌കാര ദാന ചടങ്ങിന് മുമ്പ് ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഒരാള്‍ക്ക് കോവിഡ് പോസിറ്റീവ് ആണെന്നുള്ള കാര്യം കണ്ടെത്തിയത്. ഇതേ തുടര്‍ന്നാണ് പുരസ്‌കാരം അവാര്‍ഡ് ജേതാക്കളുടെ കയ്യില്‍ നേരിട്ട് നല്‍കാതെ മേശപ്പുറത്ത് വെക്കുകയും തുടര്‍ന്ന് നേതാക്കള്‍ സ്വയമേ അവാര്‍ഡുകള്‍ എടുക്കുകയും ചെയ്യാമെന്ന തീരുമാനത്തിലേക്ക് സംഘാടകര്‍ എത്തിച്ചേര്‍ന്നത്. ഈ തീരുമാനത്തിന്റെ പേരിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുന്നത്.

എന്നാല്‍ ഇപ്പോഴിതാ സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണച്ചുകൊണ്ട് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ നടി കനികുസൃതി രംഗത്തുവന്നിരിക്കുകയാണ്. പുരസ്‌കാര ജേതാക്കള്‍ക്ക് അവാര്‍ഡ് കയ്യില്‍ കൊടുക്കാതിരുന്നതില്‍ തെറ്റില്ലെന്നും സര്‍ക്കാര്‍ ചെയ്തത് മാതൃകാപരമായ കാര്യമാണെന്നും കനികുസൃതി ചൂണ്ടിക്കാട്ടി.

”ചടങ്ങില്‍ പങ്കെടുത്ത പലരും പല പ്രായക്കാരാണ് ഓരോരുത്തരുടെയും ഇമ്മ്യൂണിറ്റി പവര്‍ പലതരത്തിലുമാണ്, ഇങ്ങനൊരു സാഹചര്യത്തില്‍ പുരസ്‌കാരം നേരിട്ട് നല്‍കാതെ സര്‍ക്കാര്‍ എടുത്ത നടപടി പ്രശംസനീയമാണ്.

സാധാരണക്കാരയ ജനങ്ങള്‍ കൂട്ടം കൂടരുതെന്നും കൊവിഡ് പ്രതിരോധങ്ങളും മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണമെന്നും ഓര്‍മ്മിപ്പിക്കുന്ന സര്‍ക്കാര്‍ തന്നെ അവര്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ ഈ നിര്‍ദേശങ്ങള്‍ തെറ്റിക്കുന്നത് നിരുത്തരവാദിത്വപരമാണ്.

പൊതു പ്രവര്‍ത്തകരും താരങ്ങളും സമൂഹത്തിന് മാതൃകയാകേണ്ടവരാണ്. ചടങ്ങില്‍ പങ്കെടുത്ത ആര്‍ക്കെങ്കിലും എന്തെങ്കിലും തരത്തിലുള്ള അസുഖബാധ ഉണ്ടായാല്‍ അത് തിരുത്താന്‍ പറ്റാത്ത തെറ്റായി പോകും. ആ സാഹചര്യത്തില്‍ കൃത്യമായ നിലപാട് എടുത്ത സര്‍ക്കാരിനെ അഭിനന്ദിക്കുന്നു” കനി പറഞ്ഞു.

The post ചലച്ചിത്ര അവാര്‍ഡ് വിതരണ വിവാദത്തില്‍ സര്‍ക്കാരിനെ പിന്തുണച്ച് നടി കനികുസൃതി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2YuTZA6
via IFTTT

No comments