Recent Posts

Breaking News

Latest News

ന്യൂഡൽഹി : കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിനായി ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിലെത്തി. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നതായിരിക്കും ബജറ്റെന്ന് ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു.

‘എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികസനത്തിന്, എല്ലാവരുടെയും വിശ്വാസത്തിൽ’ എന്നതാണ് കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നത്. ആത്മനിർഭർ പാക്കേജിലൂടെ കോവിഡിൽനിന്ന് രക്ഷനേടാൻ, സാമ്പത്തിക സ്ഥിതി പഴയ നിലയിലേക്കെത്തിക്കുമെന്നും താക്കൂർ പറഞ്ഞു.

11നാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത്. 10.15ന് കേന്ദ്രമന്ത്രിസഭാ യോഗം പാര്‍ലമെന്‍റില്‍ ചേരും. ആത്മനിര്‍ഭര്‍ ഭാരത് എന്ന ലക്ഷ്യത്തിനായുള്ള പ്രഖ്യാപനങ്ങളും അസംതൃപ്തികള്‍ മറികടക്കാനുള്ള പൊടിക്കൈകളും ബജറ്റില്‍ ഇടംപിടിക്കും.

The post ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിലെത്തി; കേന്ദ്ര ബജറ്റ് അവതരണം 11ന് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3thkjM7
via IFTTT

No comments