Recent Posts

Breaking News

Latest News

ഈത്തപ്പഴം ഇറക്കുമതി ചെയ്ത കേസില്‍ സര്‍ക്കാര്‍ നല്‍കിയ വിവരാവകാശത്തിന് അന്വേഷണ വിവരങ്ങള്‍ നല്‍കാന്‍ ആകില്ലെന്ന് കസ്റ്റംസ്. എല്ലാ വിവരങ്ങളും കൈമാറേണ്ടതില്ലെന്ന് വിവരാവകാശ നിയമത്തില്‍ തന്നെ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം ഈന്തപ്പഴം ഇറക്കുമതി ചെയ്ത കേസില്‍ കസ്റ്റംസിനോട് വിവരാവകാശ നിയമ പ്രകാരം സര്‍ക്കാര്‍ വിവരങ്ങള്‍ തേടിയിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റംസ് ആര്‍ക്കൊക്കെ സമന്‍സ് അയച്ചിട്ടുണ്ടെന്നത് ഉള്‍പ്പെടെ ആറ് ചോദ്യങ്ങളാണ് സര്‍ക്കാര്‍ ചോദിച്ചിട്ടുള്ളത്. ചരിത്രത്തിലാദ്യമായിട്ടായിരുന്നു കേന്ദ്ര ഏജന്‍സിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ വിവരാവകാശം വഴി വിവരങ്ങള്‍ തേടിയത്.

2017ല്‍ വിദേശത്ത് നിന്ന് കേരളത്തിലേക്ക് 17000 കിലോ ഈന്തപ്പഴം ഇറക്കുമതി ചെയ്ത സംഭവവുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് കേസെടുത്തിട്ടുള്ളത്. സംസ്ഥാനത്തെ അനാഥാലായങ്ങള്‍ക്ക് ഈന്തപ്പഴം വിതരണം ചെയ്യുന്നതിനായി 2017ലാണ് പദ്ധതി ആരംഭിക്കുന്നത്. 2017 മെയ് 26നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി ഉദ്ഘാടനം നിര്‍വ്വഹിച്ചത്. യുഎഇ കോണ്‍സുലേറ്റ് വഴി ഇറക്കുമതി ചെയ്ത ഈന്തപ്പഴം സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങളില്‍ വിതരണം ചെയ്യാനായിരുന്നു പരിപാടിയിട്ടിരുന്നത്. എന്നാല്‍ കണക്ക് അനുസരിച്ച് 17000 കിലോ ഈന്തപ്പഴം എല്ലാ ജില്ലകളിലേക്കും എത്തിയിട്ടില്ലെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. ഇതോടെ എം ശിവശങ്കരനുള്‍പ്പെടെ പൊതുഭരണ വകുപ്പിലെയും സാമൂഹിക നീതി വകുപ്പിലെയും മേധാവികളെ കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

The post സര്‍ക്കാര്‍ നല്‍കിയ വിവരാവകാശത്തിന് അന്വേഷണ വിവരങ്ങള്‍ നല്‍കാന്‍ ആകില്ലെന്ന് കസ്റ്റംസ് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3aiWXNB
via IFTTT

No comments