Recent Posts

Breaking News

Latest News

കര്‍ഷക സമരകേന്ദ്രങ്ങളില്‍ സംഘര്‍ഷങ്ങള്‍ തുടര്‍ച്ചയാകുന്ന സാഹചര്യത്തില്‍ ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ അതീവജാഗ്രത. സിംഗു അടക്കമുള്ള മേഖലകളില്‍ സംഘര്‍ഷ സാധ്യത മുന്നില്‍കണ്ട് കൂടുതല്‍ പൊലീസിനെ നിയോഗിച്ചു. കര്‍ഷകര്‍ സ്വന്തം നിലയ്ക്കും സമരകേന്ദ്രങ്ങള്‍ക്ക് കാവല്‍ നില്‍ക്കുകയാണ്. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനമായ ഇന്ന് കര്‍ഷക നേതാക്കള്‍ നിരാഹാര സത്യഗ്രഹം നടത്തും. ഇതിനിടെ, ഗാസിപൂരിലേക്ക് കൂടുതല്‍ കര്‍ഷകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഡല്‍ഹി അതിര്‍ത്തികളിലെ പ്രക്ഷോഭം അറുപത്തിയാറാം ദിവസത്തിലേക്ക് കടന്നു.
കഴിഞ്ഞ രണ്ട് ദിവസവും സിംഗുവില്‍ സംഘടിച്ചെത്തിയവര്‍ കര്‍ഷകര്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തിയിരുന്നു. കര്‍ഷകര്‍ ദേശീയ പതാകയെ അപമാനിച്ചെന്നും സ്ഥലം ഒഴിയണമെന്നുമായിരുന്നു ആവശ്യം. പ്രകോപനപരമായ മുദ്രാവാക്യങ്ങളും മുഴക്കി. ഇന്നലെ കല്ലേറിലും ലാത്തിചാര്‍ജിലുമാണ് കാര്യങ്ങള്‍ അവസാനിച്ചത്.

The post കര്‍ഷക സമരകേന്ദ്രങ്ങളില്‍ സംഘര്‍ഷം തുടരുന്നു ; കൂടുതല്‍ പോലീസിനെ നിയോഗിച്ചു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2YrNvBV
via IFTTT

No comments