Recent Posts

Breaking News

Latest News

ഡല്‍ഹി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരെ ഡല്‍ഹി പൊലീസും കേസെടുത്തു. റിപ്പബ്ലിക്ക് ദിനത്തില്‍ ട്രാക്ടര്‍ റാലിയില്‍ കര്‍ഷകന്‍ വെടിയേറ്റ് മരിച്ചെന്ന വാര്‍ത്തയെ സംബന്ധിച്ചാണ് കേസ്. മാധ്യമപ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായി, കാരവന്‍ മാഗസിന്‍ എന്നിവര്‍ക്കെതിരെയും തെറ്റായ വിവരം പ്രചരിപ്പിച്ചെന്നാരോപിച്ച് കേസെടുത്തിട്ടുണ്ട്. നേരത്തെ യുപി പൊലീസും കര്‍ണാടക പൊലീസും രാജ്യദ്രോഹമുള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു.

കലാപത്തിന് പ്രേരണ നല്‍കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന പരാതിയാലാണ് നേരത്തെയും ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്. റിപ്പബ്ലിക്ക് ദിനത്തില്‍ ട്രാക്ടര്‍ റാലിയില്‍ കര്‍ഷകന്‍ വെടിയേറ്റ് മരിച്ചെന്ന് തരൂര്‍ അടക്കമുള്ളവര്‍ ട്വീറ്റ് ചെയ്‌തെന്ന് എഫ്‌ഐആറിലുണ്ട്. ഇത് ചെങ്കോട്ടയിലെത്തി കൊടി ഉയര്‍ത്താന്‍ പ്രക്ഷോഭകരെ പ്രേരിപ്പിച്ചുവെന്നാണ് ആരോപണം.

സാമൂഹിക പ്രവര്‍ത്തകനായ ബി എസ് രാകേഷ് നല്‍കിയ പരാതിയിലാണ് കര്‍ണാടയില്‍ തരൂരിനെതിരെ കേസെടുത്തിട്ടുള്ളത്. പരപ്പന അഗ്രഹാര പൊലീസാണ് കേസെടുത്തത്. മധ്യപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളും സമാന സംഭവത്തില്‍ തരൂര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

The post ശശി തരൂരിനെതിരെ ഡല്‍ഹി പൊലീസും കേസെടുത്തു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2YruCPA
via IFTTT

No comments