Recent Posts

Breaking News

Latest News

പാലാ: അറക്കും മുമ്പ് പിടയ്ക്കരുതെന്ന മന്ത്രി എം.എം. മണിയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി മാണി സി. കാപ്പന്‍. മണിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അറക്കുന്നത് ഏതു തരത്തിലാണെന്ന് അറിയില്ലെന്നും കാപ്പന്‍ പറഞ്ഞു.

മുന്നണി മാറ്റത്തിന്റെ കാര്യത്തില്‍ ശരദ് പവാറിനെ കണ്ട ശേഷം തീരുമാനം എടുക്കും. ജോസ് കെ മാണിയെ സിപിഎം അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യട്ടെയെന്നും കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, സീറ്റ് ചര്‍ച്ചകള്‍ തുടങ്ങുന്നതിന് മുന്‍പ് വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ആരും ശ്രമിക്കേണ്ടെന്നാണ് കാപ്പനെ ഉന്നംവച്ച് മണി കഴിഞ്ഞ ദിവസം പരാമര്‍ശം നടത്തിയത്. അറക്കും മുമ്ബ് പിടയ്ക്കരുതെന്നായിരുന്നു പരാമര്‍ശം.

The post ‘മണിക്ക് എന്തും പറയാം, അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം’: മാണി സി. കാപ്പന്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2YuU5rs
via IFTTT

No comments