Recent Posts

Breaking News

Latest News

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ കൊവിഡ് വാക്സിന്‍ പ്രവര്‍ത്തനത്തില്‍ ഇന്ത്യന്‍ നിര്‍മ്മിത കൊവിഷീല്‍ഡ് വാക്സിനും ഉപയോഗിക്കും. 70 ലക്ഷം ഡോസ് കോവിഷീല്‍ഡാണ് പാകിസ്ഥാനില്‍ ഉപയോഗിക്കുക. അന്താരാഷ്ട്ര കോവാക്സിന്‍ കൂട്ടായ്മയില്‍ അംഗമായ പാകിസ്ഥാന് ഇത് പ്രകാരമാണ് ഇന്ത്യന്‍ കോവിഷീല്‍ഡ് വികസിപ്പിച്ച ആസ്ട്ര സെനിക്കയില്‍ നിന്നും 7 ദശലക്ഷം കോവിഷീല്‍ഡ് വാക്സിന്‍‍ ലഭിക്കുക. പ്രധാനമായും ഇവയുടെ നിര്‍മ്മാണ് ഇന്ത്യയിലാണ് നടക്കുന്നത്.

ആസ്ട്ര സെനിക്ക വാക്സിന്‍ ഇന്ത്യയിലാണ് തയ്യാറാക്കുന്നതെങ്കിലും ഇത് കോവാക്സിന് കീഴില്‍ വരുന്നതാണ്. ഈ ആഗോള കൂട്ടായ്മ 20 ശതമാനം പാകിസ്ഥാന്‍ ജനതയ്ക്കുള്ള വാക്സിനാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. പാകിസ്ഥാന്‍ ഡ്രഗ് കണ്‍ട്രോള്‍ അതോററ്ററി ഇതിനകം തന്നെ സീനോഫാര്‍മ്മ, ആസ്ട്രസെനിക്ക വാക്സിനുകള്‍ ലഭിക്കാന്‍ റജിസ്ട്രര്‍ ചെയ്തിട്ടുണ്ട് – പാക് അധികൃതര്‍ വ്യക്തമാക്കി.

അടുത്ത മാര്‍ച്ചോടെ പാകിസ്ഥാനില്‍ കോവിഷീല്‍ഡ് വാക്സില്‍‍ ലഭ്യമാകും എനന്നാണ് പാക് പ്രധാനമന്ത്രിയുടെ പ്രത്യേക ആരോഗ്യ ഉപദേശകന്‍ ഡോ. ഫൈസല്‍ സുല്‍ത്താന്‍ പറയുന്നത്. എന്നാല്‍ ചൈനയുടെ സീനോഫാര്‍മയുടെ കൊവിഡ് വാക്സിന്‍ ഉപയോഗിച്ച് പാകിസ്ഥാനില്‍ കൊവിഡ് വാക്സിന്‍ വിതരണം അടുത്ത ആഴ്ച തന്നെ ആരംഭിച്ചേക്കും. ചൈനയില്‍ നിന്നും വാക്സിന്‍ എത്തിക്കാനായി പാകിസ്ഥാന്‍റെ പ്രത്യേക വിമാനം ഇതിനകം തന്നെ ചൈനയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും ഡോ. സുല്‍ത്താന്‍ പറയുന്നു.

യുഎന്‍ രൂപം നല്‍കിയ കോവാക്സ് കൂട്ടായ്മ ഇന്ത്യയില്‍ നിന്നും 100 ലക്ഷം വാക്സിനുകള്‍ വാങ്ങുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഒപ്പം തന്നെ യുഎന്‍‍ ജീവനക്കാര്‍ക്കായി 4 ലക്ഷം വാക്സിനുകളും ഇന്ത്യയില്‍ നിന്ന് വാങ്ങിയേക്കും. അതേ സമയം ആസിയാന്‍ രാജ്യങ്ങളും ഇന്ത്യയില്‍ നിന്നും വാക്സിന്‍ വാങ്ങാന്‍ തയ്യാറെടുക്കുന്നു എന്ന സൂചനയുണ്ട്.

The post പാക്കിസ്ഥാനിൽ ഇന്ത്യന്‍ നിര്‍മ്മിത വാക്സിന്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2MIe17G
via IFTTT

No comments