Recent Posts

Breaking News

Latest News

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ ഇന്ത്യയിൽ കോവിഡ്-19 സ്ഥിരീകരിച്ചത് 11,427 പേര്‍ക്ക്. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 1,07,57,610 ആയി. നിലവില്‍ രാജ്യത്ത് സജീവ രോഗികളുടെ എണ്ണം 1,68,235 ആണ്. 118 കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 1,54,392 ആയി.

കോവിഡ് വാക്‌സിന്റെ രണ്ടാ ഘട്ട വിതരണം ഞായറാഴ്ച സൂറത്തില്‍ ആരംഭിച്ചു. മുന്‍ നിര കോവിഡ് പ്രതിരോധപ്രവര്‍ത്തകര്‍ക്ക് മുന്‍ഗണന നല്‍കിയാവും രണ്ടാം ഘട്ട വിതരണം. 24 മണിക്കൂറിനിടെ 11,858 കൂടി രോഗമുക്തി നേടിയതോടെ രാജ്യത്ത് കോവിഡ് മുക്തരായവരുടെ എണ്ണം 1,04,34,983 ആയി ഉയര്‍ന്നു.

The post കേരളത്തെ പിടിവിടാതെ കോവിഡ് ; രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ച 11,427 പേരിൽ പകുതിയോളം കേരളത്തിൽ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/36uuq6N
via IFTTT

No comments