Recent Posts

Breaking News

Latest News

കോഴിക്കോട് സർവകലാശാലയിൽ പിൻവാതിൽ നിയമനത്തിന് നീക്കം. സർവകലാശാലകളിലെ അനധ്യാപക നിയമനം പിഎസ്എ‍സിക്ക് വിടണമെന്ന ചട്ടം നിലനിൽക്കെയാണ് നിയമനം.

പത്ത്‍ വർഷം പൂത്തിയാക്കിയ ദിവസ വേതന, കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനം എടുത്തിരിക്കുന്നത്.

കോഴിക്കോട് സർവകലാശാലയിൽ ഡ്രൈവർ, വാച്ച്മാൻ, കംമ്പ്യൂട്ടർ പ്രോഗ്രാമേഴ്സ് തുടങ്ങിയ വിഭാഗങ്ങളിൽ ജോലിചെയ്യുന്ന 37 ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് സിൻഡിക്കേറ്റ് യോഗം തീരുമാനമെടുത്തിരിക്കുന്നത്. വൈസ് ചാൻസിലറുടെ ഡ്രൈവർ അടക്കമുള്ളവരെ സ്ഥിരപ്പെടുത്താനാണ് നീക്കം.

സർവകലാശാലകളിലെ അനധ്യാപക നിയമനം പിഎസ്‌സിക്ക് വിട്ട 2015ലെ സർക്കാർ ഉത്തരവ് മറികടന്നാണ് ഈ തീരുമാനം.

The post കോഴിക്കോട് സർവകലാശാലയിൽ പിൻവാതിൽ നിയമനത്തിന് നീക്കം : സിപിഎം അനുഭാവികളെ സ്ഥിരപ്പെടുത്താനാണിതെന്ന്‌ പ്രതിപക്ഷ സംഘടനകൾ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3rFeirZ
via IFTTT

No comments