Recent Posts

Breaking News

Latest News

മിമിക്രി കലാകാരന്മാര്‍ക്ക് പൊതുവേദികളില്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് മിമിക്രി കലാകാരന്മാരുടെ സംഘടന. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും അപേക്ഷ നല്‍കും.

കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച സ്‌റ്റേജ് ഷോകള്‍ പുനരാരംഭിക്കാന്‍ അനുമതി ആവശ്യപ്പെട്ടാണ് മിമിക്രി കലാകാരന്മാരുടെ സംഘടന രംഗത്തെത്തിയത്. മറ്റു തൊഴില്‍ മേഖലകള്‍ ഭാഗികമായും പൂര്‍ണ്ണമായും പ്രവര്‍ത്തനമാരംഭിച്ചു. എന്നാല്‍ മിമിക്രി പരിപാടികള്‍ നടക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. സംഗീത നാടക അക്കാദമി മിമിക്രിയെ കലയായി അംഗീകരിച്ചിട്ടില്ല. അതിനാല്‍ സര്‍ക്കാരിന്റെ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. ആയിരത്തിലധികം മിമിക്രി കലാകാരന്മാര്‍ സ്റ്റേജ് പരിപാടികള്‍ കൊണ്ടുമാത്രം ഉപജീവനം നടത്തുന്നവരാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരിപാടികള്‍ നടത്താന്‍ അനുമതി വേണമെന്നാണ് സംഘടന ആവശ്യപ്പെട്ടു.

ദൂരദര്‍ശനില്‍ പരിപാടികള്‍ അവതരിപ്പിക്കാനുള്ള ഉള്ള സമയം നല്‍കണം. കലാകാരന്‍മാര്‍ക്ക് ഇന്‍ഷ്വറന്‍സോ സാമ്പത്തിക സഹായമോ ഏര്‍പ്പെടുത്തണം. സര്‍ക്കാര്‍ ആനുകൂല്യത്തോടെ ഉള്ള വായ്പ സൗകര്യവും ഏര്‍പ്പെടുത്തണമെന്ന് സംഘടന ആവശ്യപ്പെടുന്നു.

The post സ്‌റ്റേജ് ഷോകള്‍ പുനരാരംഭിക്കാന്‍ അനുമതി തേടി മിമിക്രി കലാകാരന്മാരുടെ സംഘടന first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2WOsf8G
via IFTTT

No comments