Recent Posts

Breaking News

Latest News

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കലിനിടെ തീ കൊളുത്തി മരിച്ച രാജൻ, അമ്പിളി ദമ്പതികളുടെ മക്കളുടെ സംരക്ഷണം ഏറ്റെടുക്കുന്നതിൽ സർക്കാർ തീരുമാനം ഇന്ന്.

കുട്ടികൾക്ക് വീട് വെച്ച് കൊടുക്കുകയോ നഗരസഭയുടെ ഫ്ലാറ്റ് നൽകുകയോ ചെയ്യാമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. ഇവരുടെ വിദ്യാഭ്യാസ നടത്തിപ്പിലും കലക്ടറുടെ റിപ്പോർട്ട് പരിഗണിച്ചാകും തീരുമാനം. സംഭവത്തിൽ പൊലീസുകാരുടെ പങ്കിനെ കുറിച്ച് റൂറൽ എസ് പി ഇന്ന് ഡിജിപിക്ക് റിപ്പോർട്ട് നൽകിയേക്കും.

അതേസമയം ദമ്പതികളുടെ മരണത്തിലേക്ക് നയിച്ച വസ്തുവിൻറെ ഉടമസ്ഥാവകാശം സംബന്ധിച്ച് തഹസിൽദാർ നടത്തുന്ന പരിശോധന നിർണായകമാകും.

The post നെയ്യാറ്റിൻകരയിലെ കുട്ടികളുടെ കാര്യത്തിൽ സർക്കാർ തീരുമാനം ഇന്ന് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2JCYCV2
via IFTTT

No comments