Recent Posts

Breaking News

Latest News

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത ദമ്പതികളുടെ മക്കൾക്ക് വീട് വെച്ചു നൽകാൻ കളക്ടറുടെ ശുപാർശ. ഒന്നുകിൽ കല്ലടിമുക്കിലെ നഗരസഭ ഫ്ലാറ്റ് നൽകാം അല്ലെങ്കിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീടും സ്ഥലവും പഞ്ചായത്ത്‌ വഴി നൽകാം എന്നാണ് കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നത്.

ദമ്പതികളുടെ മരണത്തിലേക്ക് നയിച്ച തർക്ക സ്ഥലത്തിന്റെ ഉടമസ്ഥാവകാശം കോടതിയുടെ അന്തിമ തീർപ്പിന് ശേഷം പരിഗണിക്കാം. രാജന്റെ കുടുംബത്തിന് അർഹമായ ധനസഹായം നൽകണം എന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നുണ്ട്.. നാളെ ചേരുന്ന മന്ത്രിസഭ യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും.

The post നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണം : മക്കൾക്ക് വീട് നൽകാനും ധന സഹായത്തിനും കളക്ടറുടെ ശുപാർശ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2L8RnUW
via IFTTT

No comments