Recent Posts

Breaking News

Latest News

മലപ്പുറം ജില്ലയിലെ എട്ട് ഗ്രാമ പഞ്ചായത്തുകളിലേക്ക് ഇന്ന് നറുക്കെടുപ്പ്. ഇരു മുന്നണികളും തുല്യ ശക്തികളായതോടെയാണ് ഭരണസമിതിയെ കണ്ടെത്താന്‍ നറുക്കെടുപ്പിന് കളമൊരുങ്ങിയത്. രണ്ടിടത്ത് എന്‍.ഡി.എയുടെ തീരുമാനം നിര്‍ണ്ണായകമാകും.

മേലാറ്റൂര്‍, തിരുവാലി, ചുങ്കത്തറ, വാഴയൂര്‍, വണ്ടൂര്‍, കുറുവ, നന്നംമുക്ക്, ഏലംകുളം എന്നീ എട്ട് പഞ്ചായത്തുകളിലാണ് മലപ്പുറത്ത് നറുക്കെടുപ്പിലൂടെ ഭരണസമിതിയെ കണ്ടെത്തുന്നത്. യുഡിഎഫ് ശക്തി കേന്ദ്രങ്ങളായ ചുങ്കത്തറയില്‍ 11 ഉം കുറുവയില്‍ 10 ഉം സീറ്റുകള്‍ നേടിയാണ് ഇരു മുന്നണികളും തുല്യ ശക്തികളായത്. ഇടത് കോട്ടകളായ ഏലംകുളം, തിരുവാലി പഞ്ചായത്തുകളിലും സമാന സാഹചര്യമാണ്. പതിറ്റാണ്ടുകളായി ഇടതുമുന്നണി ഭരണത്തിലിരിക്കുന്ന ഏലംകുളത്തും തിരുവാലിയിലും 8 സീറ്റുകള്‍ നേടിയാണ് യു.ഡി.എഫ്. ഒപ്പത്തിനൊപ്പമെത്തിയത്. സി.പി.ഐസി.പി.എം തര്‍ക്കമാണ് തിരുവാലിയില്‍ ഇടത് പക്ഷത്തിന് തിരിച്ചടിയായത്. വാഴയൂര്‍, നന്നംമുക്ക് പഞ്ചായത്തുകളില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് 8 സീറ്റുകളും ബി.ജെ.പി ഒരു സീറ്റുമാണ് നേടിയത്. ഇതോടെ രണ്ടിടത്തും ബി.ജെ.പിയുടെ തീരുമാനം നിര്‍ണായകമാകും.

വോട്ടെടുപ്പില്‍ നിന്ന് ബി.ജെ.പി വിട്ടു നിന്നാല്‍, ഇവിടങ്ങളിലും നടുക്കെടുപ്പിലേക്ക് നീങ്ങും. വണ്ടൂരില്‍ യു.ഡി.എഫ് 12, എല്‍.ഡി.എഫ് 11 എന്നായിരുന്നു കക്ഷിനില. യു.ഡി.എഫില്‍ നിന്ന് വിജയിച്ച സികെ മുബാറക്ക് കോവിഡ് ബാധിച്ച് മരിച്ചതോടെ യു.ഡി.എഫ് 11 ആയി ചുരുങ്ങകയും ഇരു മുന്നണികളും തുല്യനിലയിലാവുകയും ചെയ്തു. 8 ഇടങ്ങളിലും നറുക്കെടുപ്പിലൂടെ ആര് ഭരണത്തിലേറുമെന്നതാണ് ഇനി അറിയാനുള്ളത്.

The post മലപ്പുറം ജില്ലയിലെ എട്ട് ഗ്രാമ പഞ്ചായത്തുകളിലേക്ക് ഭരണ സമിതിയെ കണ്ടെത്താന്‍ ഇന്ന് നറുക്കെടുപ്പ് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2WWM2Tm
via IFTTT

No comments