Recent Posts

Breaking News

Latest News

കൊല്ലം : ജില്ലയില്‍ ഇന്നലെ 633 പേര്‍ കോവിഡ് രോഗമുക്തരായി. 238 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുനിസിപ്പാലിറ്റികളില്‍ പുനലൂരും ഗ്രാമപഞ്ചായത്തുകളില്‍ പ•ന, ശൂരനാട് നോര്‍ത്ത്, കൊറ്റങ്കര, തൊടിയൂര്‍ എന്നിവിടങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.

വിദേശത്ത് നിന്നും വന്ന ഒരാള്‍ക്കും സമ്പര്‍ക്കം വഴി 235 പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പ്പറേഷനില്‍ 22 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-12, കരുനാഗപ്പള്ളി, പരവൂര്‍, കൊട്ടാരക്കര എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. ഗ്രാമപഞ്ചായത്തുകളില്‍ പ•ന-18, ശൂരനാട് നോര്‍ത്ത്-13, കൊറ്റങ്കര-12, തൊടിയൂര്‍-10, കുളത്തൂപ്പുഴ, പവിത്രേശ്വരം, പെരിനാട്, വിളക്കുടി ഭാഗങ്ങളില്‍ ഒന്‍പത് വീതവും ആലപ്പാട്, വെട്ടിക്കവല പ്രദേശങ്ങളില്‍ ഏഴുവീതവും തൃക്കരുവ, പോരുവഴി എന്നിവിടങ്ങളില്‍ ആറുവീതവും അഞ്ചല്‍, ഏരൂര്‍ ഭാഗങ്ങളില്‍ അഞ്ചുവീതവും കുന്നത്തൂര്‍, തലവൂര്‍, തൃക്കോവില്‍വട്ടം, പനയം, മയ്യനാട് പ്രദേശങ്ങളില്‍ നാലുവീതവും ചവറ, പത്തനാപുരം, പിറവന്തൂര്‍, മൈലം, ശാസ്താംകോട്ട ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റ് പ്രദേശങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതര്‍.

The post കൊല്ലത്ത് 633 പേര്‍ കോവിഡ് രോഗമുക്തരായി first appeared on Keralaonlinenews.



from Keralaonlinenews https://ift.tt/3qcWROG
via IFTTT

No comments