Recent Posts

Breaking News

Latest News

തൃശൂര്‍: കാറില്‍ ഒളിപ്പിച്ചു വെച്ചു വില്‍പനയ്ക്കു കൊണ്ടുപോയ 90 കുപ്പി വിദേശ മദ്യവുമായി രണ്ടുപേര്‍ എക്‌സൈസിന്റെ പിടിയില്‍. മുതുവറയില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് മദ്യം പിടിച്ചത്.

മുല്ലശേരി സ്വദേശികളായ ഷൈജു, എല്‍വിന്‍ എന്നിവരെ അറസ്റ്റുചെയ്തു.
മൊബൈല്‍ മദ്യവില്‍പന നടത്തുന്ന സംഘമാണ് പിടിയിലായത്. മുതുവറ – അടാട്ട് റോഡില്‍ മദ്യവില്‍പനക്കായി വാഹനത്തില്‍ ഒരു സംഘം എത്തുന്നുവെന്ന വിവരം ലഭിച്ചതനുസരിച്ചാണ് പരിശോധന.

ജനപ്രിയ ബ്രാന്റുകള്‍ ശേഖരിച്ച് സ്ഥിരം ആവശ്യക്കാര്‍ക്ക് എത്തിച്ച് വില്‍പന നടത്തുകയാണ് ചെയ്തിരുന്നതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ആറുമാസമായി ഇത്തരത്തില്‍ മദ്യവില്‍പന നടത്തിയിട്ടുണ്ട്.

ഇത്രയധികം മദ്യം ലഭിക്കുന്നതിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍മാരായ സി.യു.ഹാരിഷ്, പിഎല്‍. ജോസഫ്, എന്‍.ബി.രാധാകൃഷ്ണന്‍, സി.ഇ.ഒമാരായ മുജീബ് റഹ്മാന്‍, ജെറിന്‍, കിഷോര്‍ കൃഷ്ണന്‍, ഡ്രൈവര്‍ സംഗീത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

The post തൃശ്ശൂരിൽ 90 കുപ്പി വിദേശ മദ്യവുമായി രണ്ടുപേരെ പിടികൂടി first appeared on Keralaonlinenews.



from Keralaonlinenews https://ift.tt/3o9fDEX
via IFTTT

No comments