Recent Posts

Breaking News

Latest News

ക്രിക്കറ്റ് വാതുവയ്പ്പിനെ തുടര്‍ന്നുണ്ടായ കടബാധ്യതയില്‍ നിന്ന് രക്ഷപ്പെടാന്‍ അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ഹൈദരാബാദിലാണ് സംഭവം. എം.ടെക്ക് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ 23 കാരനാണ് കൊലപാതകത്തിന് പിന്നില്‍. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ അമ്മയെയും ബി.ഫാം വിദ്യാര്‍ത്ഥിനിയായ സഹോദരിയെയും ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയാണ് കൊലപ്പെടുത്തിയത്.

ക്രിക്കറ്റ് വാതുവയ്പ്പിനായി യുവാവ് പണം കടമെടുത്തിരുന്നു. പണം തിരിച്ചുകിട്ടാത്തതിനെ തുടര്‍ന്ന് കടക്കാര്‍ ശല്യം ചെയ്തതോടെയാണ് യുവാവ് അമ്മയെയും സഹോദരിയേയും കൊലപ്പെടുത്തി വീട് വിറ്റ് കടം തീര്‍ക്കാമെന്ന് പദ്ധതിയിടുന്നത്.

നംവബര്‍ 23 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇരുവരുടേയും ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയ ശേഷം യുവാവ് വീട്ടില്‍ നിന്ന് പുറത്തുപോയി. അല്‍പസമം കഴിഞ്ഞ് അമ്മയെ വിളിച്ചപ്പോള്‍ ദേഹാസ്വാസ്ഥ്യത്തിന്റെ കാര്യം അമ്മ ഫോണിലൂടെ പറഞ്ഞു. തുടര്‍ന്ന് ബന്ധുക്കളെ കൂട്ടിയെത്തി അമ്മയെയും സഹോദരിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇരുവരും മരണപ്പെടുകയായിരുന്നു.

ഇരുവരുടേയും പെട്ടെന്നുണ്ടായ മരണത്തില്‍ സംശയം തോന്നിയ ബന്ധുക്കളാണ് വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് യുവാവ് പിടിയിലാവുകയായിരുന്നു.

The post ക്രിക്കറ്റ് വാതുവയ്പ്പിനെ തുടര്‍ന്നുണ്ടായ കടബാധ്യത തീര്‍ക്കാന്‍ അമ്മയേയും സഹോദരിയേയും കൊലപ്പെടുത്തി യുവാവ് first appeared on Keralaonlinenews.



from Keralaonlinenews https://ift.tt/3lp7BpB
via IFTTT

No comments