Recent Posts

Breaking News

Latest News

കോവിഡ് ബാധിതര്‍ക്കും ക്വാറന്റൈന്‍ ഉള്ളവര്‍ക്കുമുള്ള സ്‌പെഷ്യല്‍ ബാലറ്റ് വിതരണം നാളെ മുതല്‍ ആരംഭിക്കും. വോട്ടെടുപ്പിന്റെ തലേ ദിവസം മൂന്ന് മണി വരെ കോവിഡ് ബാധിക്കുന്നവര്‍ക്കും ക്വാറന്റൈന്‍ ഉള്ളവര്‍ക്കുമാണ് പോസ്റ്റല്‍ വോട്ടിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. എട്ട് ലക്ഷത്തോളം പോസ്റ്റല്‍ ബാലറ്റുകളാണ് കമ്മിഷന്‍ ഇത്തവണ തയ്യാറാക്കുന്നത്.

രണ്ട് ദിവസം മുന്‍പ് തയ്യാറാക്കി തുടങ്ങിയ കോവിഡ് ബാധിതരുടേയും ക്വാറന്റൈന്‍ ഉള്ളവരുടെയും പട്ടിക ഒരോ ഘട്ട തെരഞ്ഞെടുപ്പിന്റെയും തലേ ദിവസം മൂന്ന് മണി വരെ പുതുക്കും. ഇതു വരെയുള്ള പട്ടിക പ്രകാരം 24, 621 വോട്ടര്‍മാര്‍ക്കാണ് പോസ്റ്റല്‍ ബാലറ്റിന് അര്‍ഹതയുള്ളത്. ഡിസംബര്‍ എട്ടിന് നടക്കുന്ന ആദ്യ ഘട്ട തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള സ്‌പെപെഷ്യല്‍ ബാലറ്റ് വിതരണം നാളെ ആരംഭിക്കും

ഡിസംബര്‍ 10ന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളില്‍ ഇന്നും, 14ന് മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളില്‍ അഞ്ചിനുമാണ് അദ്യ പട്ടിക തയ്യാറാക്കുന്നത്. പോസ്റ്റല്‍ വോട്ട് ചെയ്യുന്നവര്‍ തപാല്‍ മാര്‍ഗ്ഗം അയച്ചാല്‍ അതിന്റെ ചെലവ് കമ്മിഷന്‍ തപാല്‍ വകുപ്പിന് നല്‍കും. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിലേക്കുള്ള വോട്ടിംങ്ങ് യന്ത്രങ്ങളുടെ വിതരണം നാളെയാണ് നടക്കുന്നത്.

The post കോവിഡ് ബാധിതര്‍ക്കും ക്വാറന്റൈന്‍ ഉള്ളവര്‍ക്കുമുള്ള സ്‌പെഷ്യല്‍ ബാലറ്റ് വിതരണം നാളെ മുതല്‍ first appeared on Keralaonlinenews.



from Keralaonlinenews https://ift.tt/3qfaIUH
via IFTTT

No comments