Recent Posts

Breaking News

Latest News

കൊവിഡ് പ്രതിരോധ വാക്‌സിനായ ഓക്‌സ്‌ഫോഡ് വാക്‌സിന്റെ പരീക്ഷണവും നിര്‍മാണവും വിതരണവും അടിയന്തരമായി നിര്‍ത്തി വയ്ക്കണമെന്ന് ചെന്നൈയില്‍ നിന്നുള്ള സന്നദ്ധ പ്രവര്‍ത്തകന്‍. ഡോസ് എടുത്തതിനു പിന്നാലെ തനിക്കുണ്ടായ നാഡീവ്യൂഹ, മാനസിക പ്രശ്‌നങ്ങള്‍ക്കു നഷ്ടപരിഹാരമായി 5 കോടി രൂപയും 40കാരനായ ബിസിനസ് കണ്‍സള്‍റ്റന്റ് ആവശ്യപ്പെട്ടത്.

അസ്ട്രാസെനക്കയുമായി സഹകരിച്ച് ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റി നിര്‍മിച്ച വാക്‌സിന്റെ ഇന്ത്യയിലെ ട്രയലും കോവിഷീല്‍ഡ് എന്ന പേരില്‍ ഉത്പാദനവും ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിന്‍ ഉത്പാദക കമ്പനികളിലൊന്നായ പൂന സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് നടത്തുന്നത്. അവസാനഘട്ട ട്രയലിലെ മുഴുവന്‍ പേര്‍ക്കും 2 വാക്‌സിന്‍ ഡോസ് വീതം നല്‍കി. ഇതിന്റെ ഫലം വിശദമാക്കുന്ന റിപ്പോര്‍ട്ട് ഡിസംബറില്‍ എത്തിയേക്കും. അംഗീകാരം ലഭിച്ചാലുടന്‍ വിതരണം തുടങ്ങാനിരിക്കെയാണു പരാതിയുമായി വാക്‌സിന്‍ സ്വീകരിച്ചയാള്‍ രംഗത്തെത്തിയത്.

The post ഓക്‌സ്‌ഫോഡ് വാക്‌സിന്റെ പരീക്ഷണവും നിര്‍മാണവും വിതരണവും അടിയന്തരമായി നിര്‍ത്തി വയ്ക്കണം ; വാക്‌സിന്‍ സ്വീകരിച്ച ചെന്നൈ സ്വദേശി first appeared on Keralaonlinenews.



from Keralaonlinenews https://ift.tt/3qbI070
via IFTTT

No comments