Recent Posts

Breaking News

സ്വന്തം വിജിലന്‍സിന് വട്ടാണെന്ന് പറയുന്ന ധനമന്ത്രിയുള്ള സര്‍ക്കാരാണിതെന്ന് കെ സുരേന്ദ്രൻ

k surendran thomas isaac

സ്വന്തം വിജിലന്‍സിന് വട്ടാണെന്ന് പറയുന്ന ധനമന്ത്രിയുള്ള സര്‍ക്കാരാണിതെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ(K Surendran). പ്രവാസി ചിട്ടിയിലും ധനമന്ത്രി തട്ടിപ്പു നടത്തിയെന്നും സുരേന്ദ്രൻ ആരോപിച്ചു.

സംസ്ഥാന ധനമന്ത്രി തോമസ് ഐസക് തന്റെ വകുപ്പിനെ പൂർണ്ണമായും ഉപയോഗിച്ചുകൊണ്ട് അഴിമതിയ്ക്ക് കളമൊരുക്കുകയാണ്. അദ്ദേഹം നടത്തുന്ന എല്ലാ ഇടപാടുകളും അഴിമതിയ്ക്ക് വേണ്ടിയാണ്. അത് കിഫ്ബി(KIIFB) ഇടപാടിലായാലും കെഎസ്എഫ്ഇ ചിട്ടി(KSFE Chitty) ഇടപാടിലായാലും പ്രവാസി ചിട്ടി ഇടപാടിലായാലും വലിയ അഴിമതിയാണ് നടക്കുന്നതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

വിജിലന്‍സി((Vigilance& Anti Corruption Bureau)നെതിരായ ധനമന്ത്രിയുടെ പരസ്യവിമര്‍ശനം മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണ്.  സംസ്ഥാന മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലൻസിന് വട്ടാണെന്നാണ് ധനമന്ത്രി പറയുന്നത്. എങ്കിൽ ഈ സർക്കാരിന്‌ കാര്യമായ എന്തോ തകരാറുണ്ടെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

Content: K Surendran Slams Finance Minister Thomas Isaac on KSFE vigilance raid row



from ഇ വാർത്ത | evartha https://ift.tt/3mdWtwZ
via IFTTT

No comments